ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചൊവ്വാഴ്ചയും ചോദ്യം ചെയ്യും. കഴിഞ്ഞ നാല് ദിവസം 40 മണിക്കൂറിലേറെ സമയം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. തിങ്കള്‍ മുതല്‍ ബുധന്‍ വരെ മൂന്നു ദിവസം കൊണ്ട് 30 മണിക്കൂറിലേറെ സമയമാണ് ഇഡി രാഹുലിനെ ചോദ്യം ചെയ്തത്. ഇടവേളയ്ക്കുശേഷം ഇന്നും 10 മണിക്കൂറോളം ചോദ്യം ചെയ്തു.
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം ചെലവഴിക്കാന്‍ ഇടയ്ക്ക് സമയം അനുവദിച്ചിരുന്നു. തിങ്കളാഴ്ച സോണിയയെ ഡിസ്ചാര്‍ജ് ചെയ്തു. നാഷണല്‍ ഹെറള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന്റെ പങ്കാണ് ഇഡി അന്വേഷിക്കുന്നത്. ഇതേ കേസില്‍ സോണിയ ഗാന്ധിയ്ക്ക് ഹാജരാവാന്‍ ഇഡി ജൂണ്‍ 23 വരെ സമയം അനുവദിച്ചിട്ടുണ്ട്.