Sorry, you need to enable JavaScript to visit this website.

എഫ്.ബി ഫ്രണ്ടായില്ല, പതിനാറുകാരിയെ കുത്തിക്കൊന്നു

മഥുര- ഫേസ്ബുക്ക് സൗഹൃദത്തിനുള്ള അഭ്യര്‍ഥന സ്വീകരിക്കാത്തതിന്റെ പേരില്‍ കൗമാരക്കാരന്‍ പതിനാറുകാരിയെ കുത്തിക്കൊലപ്പെടുത്തി. മുസഫനഗര്‍ സ്വദേശിയായ രവിയാണ് ഫേസ്ബുക്കില്‍ തന്റെ സുഹൃത്ത് അഭ്യര്‍ഥന സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് പതിനാറുകാരിയെ കൊലപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ അമ്മയെയും രവി ആക്രമിച്ചതെന്ന് പോലീസ് സൂപ്രണ്ട് മാര്‍ത്താണ്ഡ് പ്രകാശ് സിംഗ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് തേജ് വീര്‍ സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അജയ് കൗശല്‍ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

ഹൈവേ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നഗ്ല ബോഹ്‌റ ഗ്രാമത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. വിവാഹ കാര്‍ഡുമായി പെണ്‍കുട്ടിയുടെ വീട്ടിലേക്കെത്തിയ രവിയില്‍നിന്ന് അത് സ്വീകരിക്കുവാനായി ചെന്ന പെണ്‍കുട്ടിയെ അയാള്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഓടിയെത്തിയ അമ്മ സുനിതയെയും രവി ആക്രമിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ കത്തി ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Latest News