കേള്‍വി ശക്തി ലഭിച്ച സൗദി ബാലന് പിന്നെയും സന്തോഷം, ഗവര്‍ണറുടെ സമ്മാനം

നജ്‌റാന്‍ - നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ വെച്ച് ഇരു ചെവികളിലും കോക്ലിയര്‍ ഇംപ്ലാന്റ് നടത്തിയതിലൂടെ ജീവിതത്തില്‍ ആദ്യമായി കേള്‍വി ശക്തി ലഭിച്ച സൗദി ബാലന്‍ വജ്ദി ഫദ്ല്‍ അല്‍നസിയും മാതാപിതാക്കളും നജ്‌റാന്‍ ഗവര്‍ണര്‍ ജലവി ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസാഅദ് രാജകുമാരനെ സന്ദര്‍ശിച്ചു.
ശസ്ത്രക്രിയ വിജയകരമായതിനെ ബാലനെയും മാതാപിതാക്കളെയും അനുമോദിച്ച ഗവര്‍ണര്‍ ഓപ്പറേഷന്‍ നടത്തിയ മെഡിക്കല്‍ സംഘത്തിന് നന്ദി പറഞ്ഞു.
 വജ്ദിയുമായി ജലവി ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുസാഅദ് രാജകുമാരന്‍ കുശലം പറയുകയും പ്രത്യേക സമ്മാനം നല്‍കുകയും ചെയ്തു. മകന്റെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ നജ്‌റാന്‍ ഗവര്‍ണര്‍ക്ക് വജ്ദിയുടെ പിതാവ് ഫദ്ല്‍ അല്‍നസി നന്ദി പറഞ്ഞു.
കോക്ലിയര്‍ ഇംപ്ലാന്റ് നടത്തിയതിലൂടെ കേള്‍വി ശക്തി ലഭിച്ച ബാലനെ കാണാന്‍ നജ്‌റാന്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വജ്ദിയെയും കൂട്ടി മാതാപിതാക്കള്‍ ഇന്നലെ ഗവര്‍ണറെ സന്ദര്‍ശിച്ചത്.

 

 

Latest News