സൗദിയ വിമാനം ട്രാക്കില്‍നിന്ന് തെന്നിനീങ്ങി; യാത്രക്കാര്‍ സുരക്ഷിതര്‍

മനില നിനോയ് അക്വിനോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തെന്നിനീങ്ങിയ സൗദിയ വിമാനം.

മനില- സൗദിയ വിമാനം ഫിലിപ്പൈന്‍സിലെ മനില വിമാനത്താവളത്തില്‍ വെച്ച് ട്രാക്കില്‍ നിന്ന് തെന്നിനീങ്ങി. റിയാദില്‍ നിന്ന് യാത്രക്കാരുമായി മനിലയിലെത്തിയ ബോയിംഗ് 777 ഇനത്തില്‍ പെട്ട എസ്.വി 862-ാം നമ്പര്‍വിമാനമാണ് നിനോയ് അക്വിനോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്റ് ചെയ്ത ശേഷം റണ്‍വേയില്‍ നിന്ന് ടെര്‍മിനലിലേക്കുള്ള ട്രാക്കില്‍ വെച്ച് തെന്നിനീങ്ങി പച്ചവിരിച്ച മണ്‍പ്രദേശത്ത് നിന്നത്.
മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. ആര്‍ക്കും പരിക്കില്ല. വിമാനം പിന്നീട് ടെര്‍മിനലിലെ പാര്‍ക്കിംഗ് ബേയിലേക്ക് നീക്കി. പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തി വീണ്ടും സര്‍വീസിന് ഉപയോഗിക്കുന്നതിനു മുന്നോടിയായി ബന്ധപ്പെട്ട വകുപ്പുകള്‍ വിമാനം സാങ്കേതിക പരിശോധനക്ക് വിധേയമാക്കിവരികയാണെന്നും സൗദിയ പറഞ്ഞു.

 

 

Latest News