കൂടെ താമസിച്ചയാളെ കമ്പിക്ക് അടിച്ചുകൊന്ന സ്ത്രീ പിടിയില്‍

പത്തനംതിട്ട- ഒപ്പം താമസിച്ചിരുന്നയാളെ സ്ത്രീ തലക്കടിച്ചു കൊലപ്പെടുത്തി.  പത്തനംതിട്ട കൂടല്‍ നെല്ലിമുരുപ്പ് കോളനിയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. കൊട്ടാരക്കര സ്വദേശി ശശീധരന്‍ പിള്ളയാണ് കൊല്ലപ്പെട്ടത്. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു. കൊല നടത്തിയ രജനിയെ കൂടല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. വീടുപണിക്ക് ഉപയോഗിക്കുന്ന കമ്പി ഉപയോഗിച്ചാണ് രജനി ശശിധരന്‍ പിള്ളയെ മര്‍ദ്ദിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ശശിധരനെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ അവിടെ നിന്നു കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു.

ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നു പുലര്‍ച്ചെയായിരുന്നു മരണം. രജനി മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്ന ആളാണെന്നും അവര്‍ ഇന്നലെ മരുന്ന് കഴിച്ചിരുന്നില്ലെന്നും പോലീസ് അറിയിച്ചു.

 

Latest News