Sorry, you need to enable JavaScript to visit this website.

ഗോപാല്‍കൃഷ്ണ ഗാന്ധിയും പിന്മാറി; പ്രതിപക്ഷത്ത് അനിശ്ചിതത്വം

ന്യൂദല്‍ഹി- രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പ്രതിപക്ഷത്ത് അനിശ്ചിതത്വം തുടരുന്നു. എന്‍.സി.പി നേതാവ് ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാനില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സജീവമായി സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന ഗോപാല്‍കൃഷ്ണ ഗാന്ധിയും പിന്മാറി.

ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ക്കൊപ്പം തന്നെ രാഷ്ട്രപത്രി സ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന പേരായിരുന്നു ഗോപാല്‍കൃഷ്ണ ഗാന്ധിയുടേത്. എന്നാല്‍, ദേശീയതലത്തില്‍ കൂടുതല്‍ സ്വീകാര്യനായ ആളെ കണ്ടെത്തണമെന്ന് അഭ്യര്‍ഥിച്ചാണ് ഇദ്ദേഹത്തിന്റെ പിന്മാറ്റം. വാര്‍ത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി നിശ്ചയം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ചൊവ്വാഴ്ച ഉച്ചക്കു ശേഷം രണ്ടു മണിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നിശ്ചയിച്ചിരുന്നു. ഈ യോഗത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിക്കും എന്നായിരുന്നു വിവരം. ചര്‍ച്ചക്കൊടുവില്‍ ഗോപാല കൃഷ്ണ ഗാന്ധിയുടെ പേര് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്നും സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തിയതോടെ വീണ്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ വെട്ടിലായിരിക്കുകയാണ്.

ഗുലാം നബി ആസാദിന്റെ പേരും സ്ഥാനാര്‍ഥി പട്ടികയില്‍ സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ ഗുലാം നബി ആസാദ് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തിയ ലെഫ്റ്റനന്റ് ജനറല്‍ ബി.എസ്. ഹൂഡയുടെ പേരും പ്രതിപക്ഷ പാര്‍ട്ടികളുടെ പക്ഷത്ത് നിന്ന് ഉയര്‍ന്നിരുന്നു.

 

Latest News