Sorry, you need to enable JavaScript to visit this website.

മുംബൈ ഫാബ്രിക് ഫെയർ ജൂൺ 29 ന്

ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള സെല്ലേഴ്‌സും ബയേഴ്‌സും പങ്കെടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ ബിസിനസ് ടു ബിസനസ് മീറ്റുകളിലൊന്നായ ഫാബ്രിക് ഫെയർ ജൂൺ 29, 30 തീയതികളിൽ നടക്കും. 143 വർഷത്തെ പാരമ്പര്യമുള്ള മുംബൈ വസ്ത്ര വ്യാപാര സംഘടനയായ മഹാജൻ സംഘടിപ്പിക്കുന്ന ഫാബ്രിക് ഫെയറിൽ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം ബയേഴ്‌സും സെല്ലർമാരും പങ്കെടുക്കും. വ്യാപാരികൾ, വസ്ത്ര നിർമാതാക്കൾ റീട്ടെയിലർമാർ ഫാഷൻ ഡിസൈനർമാർ ബ്രോക്കർമാർ, ഇറക്കുമതിക്കാർ, കയറ്റുമതിക്കാർ, ഫാഷൻ ബോട്ടിക്കുകൾ എന്നിവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ സൗജന്യമാണ്. മുംബൈ വില്ലെ പാർലെ ഹോട്ടൽ സഹാറ സ്റ്റാറിൽ നടക്കുന്ന ഫെയറിൽ 180 സ്റ്റാളുകളും 1500 സ്‌ക്വയർ ഫീറ്റ് മീറ്റിംഗ് ലോഞ്ചുമുണ്ടാകും.

Latest News