ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ പ്രതിരോധ റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരായ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച 529 ട്രെയിനുകള്‍ റദ്ദാക്കി.
181 എക്‌സ്പ്രസ് ട്രെയിനുകളും 348 പാസഞ്ചര്‍ ട്രെയിനുകളുമാണ് റദ്ദാക്കിയത്. നാല് എക്‌സ്പ്രസുകളും ആറ് പാസഞ്ചര്‍ ട്രെയിനുകളും ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
വിവിധ വടക്കന്‍ റെയില്‍വേ ടെര്‍മിനലുകളില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള 71 ട്രെയിനുകളും കിഴക്കോട്ടുള്ള 18 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.
അഗ്‌നിപഥ് പദ്ധതിക്കെതിരെ പല സംസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്.
പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ കത്തിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി റെയില്‍വേയ്ക്ക് വന്‍ നാശനഷ്ടമുണ്ടായത്.






