കശ്മീരില്‍ രണ്ടിടത്ത് സൈനിക നടപടി, നാല് ഭീകരരെ വധിച്ചു

ശ്രീനഗര്‍- കുപ്‌വാരയിലും കുല്‍ഗാമിലും നടന്ന സൈനിക നടപടികളില്‍ നാല് ഭീകരരെ വധിച്ചതായി സൈന്യം. ലഷ്‌കറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ് സംഘടനകളില്‍പെട്ട സി കാറ്റഗറി തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും അവര്‍ അറിയിച്ചു.
പോലീസും 28 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരും ചേര്‍ന്നാണ് ഓപറേഷന്‍ നടത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട ഒരു തീവ്രവാദിയില്‍നിന്ന് ലഭിച്ച വിവരപ്രകാരമായിരുന്നു നടപടി.

 

Latest News