VIDEO വീടിനകത്തൊരു ഒട്ടകക്കുട്ടി; വൈറലായി വീഡിയോ

റിയാദ് - വീട്ടിനകത്തെ മുറികളില്‍ ഫര്‍ണിച്ചറുകള്‍ക്കിടയില്‍ ഓടിനടക്കുന്ന ഒട്ടകക്കുട്ടിയുടെ വീഡിയോ വൈറലായി. ട്വിറ്ററിലെ ഒഫീഷ്യല്‍ അക്കൗണ്ടു വഴി സൗദി ക്യാമല്‍ ക്ലബ്ബ് ആണ് വീഡിയോ പുറത്തുവിട്ടത്. ഒട്ടകക്കുട്ടിയെ അതിയായി സ്‌നേഹിച്ച് സൗദി യുവതി ഇതിനെ തന്റെ വീട്ടിനകത്ത് വളര്‍ത്തുകയാണ്. സ്വന്തം വീടിനകത്ത് വളര്‍ത്താന്‍ മാത്രം ഒട്ടകക്കുട്ടിയോട് സ്‌നേഹം കാണിക്കുന്ന യുവതിയുടെ നടപടിയില്‍ ചിലര്‍ അത്ഭുതം പ്രകടിപ്പിക്കുകയും വീടിനകത്ത് കറങ്ങിനടക്കുന്ന ഒട്ടകക്കുട്ടിയുടെ കാഴ്ചക്ക് ലൈക്ക് അടിക്കുകയും ചെയ്തു. എന്നാല്‍, മറ്റു ചിലര്‍ മരുഭൂമിയുടെ കപ്പലായ ഒട്ടകത്തെ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ അടച്ചിട്ടതിലും സ്വാഭാവിക പ്രകൃതിയില്‍ നിന്ന് അകലെ വളര്‍ത്തുന്നതിലും എതിര്‍പ്പ് പ്രകടിപ്പിച്ചു. നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് ആരാഞ്ഞാണ് ക്യാമല്‍ ക്ലബ്ബ് വീഡിയോ പുറത്തുവിട്ടത്.

 

Latest News