കാബൂള്‍ ആക്രമണം: അഫ്ഗാന്‍ എംബസി തുറക്കുന്നത് വൈകും

കാബൂള്‍ ആക്രമണം:  അഫ്ഗാന്‍ എംബസി തുറക്കുന്നത് വൈകുംകാബൂള്‍- കാബൂളിലെ കര്‍ത്തായെ പര്‍വാന്‍ ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു അഫ്ഗാന്‍ സിഖും ഒരു സെക്യൂരിറ്റി ഗാര്‍ഡും കൊല്ലപ്പെട്ട സംഭവം അഫ്ഗാനിലെ ഇന്ത്യന്‍ എംബസി തുറക്കുന്ന നടപടി വൈകിക്കും. ഇന്ത്യയില്‍ ബി.ജെ.പി വക്താക്കള്‍ നടത്തിയ പ്രവാചക നിന്ദക്ക് മറുപടിയായാണ് ആക്രമണം എന്നാണ് ഐ.എസിന്റെ അവകാശവാദം.
കാബൂളിലെ എംബസി വീണ്ടും തുറക്കാനുള്ള ഇന്ത്യയുടെ പദ്ധതികള്‍ തുടരണമോ എന്ന കാര്യത്തില്‍ ചര്‍ച്ച പുനരാരംഭിച്ചതായി നിരവധി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഐ.എസ്-കെക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും ആക്രമണം കാബൂളിനും ന്യൂദല്‍ഹിക്കും ഒരു 'സന്ദേശം' ആയിരിക്കുമെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.

 

Latest News