വിജയ് ബാബുവിനെ അകത്താക്കാന്‍ ആ ഒറ്റക്കാരണം മതി- ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി- പീഡിപ്പിക്കപ്പെട്ട വെളിപ്പെടുത്തലില്‍ നടന്‍ വിജയ് ബാബുവിനും പോലീസിനുമെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ പിടിച്ച് അകത്തിടാനെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

പോലീസ് ശ്രമിച്ചിരുന്നെങ്കില്‍ വിജയ് ബാബുവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. പലര്‍ക്കും പല നീതി എന്നത് ശരിയല്ല. അതിജീവിതക്ക് ഒരു കോടി വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെങ്കില്‍ ഗൗരവമുള്ള കാര്യമാണ്. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നത് എന്തിനാണെന്നും കെമാല്‍ പാഷ ചോദിച്ചു.

നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ഗുരുതരമായ പീഡന പരാതി ഉന്നയിച്ച അതിജീവിതയായ നടി കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം എന്ന വാദം നിലനില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News