മക്ക - ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന അവസാന ദിവസം വ്യാഴാഴ്ചയാണെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശങ്ങളിൽ നിന്ന് എത്തുന്ന ഹജ് തീർഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് സൗദി അറേബ്യക്കകത്തു നിന്നുള്ളവർക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന അവസാന ദിവസമായി വ്യാഴാഴ്ച നിർണയിച്ചത്. ഹജ് സീസൺ അവസാനിച്ച ശേഷം ദുൽഹജ് 20 മുതൽ വീണ്ടും ഉംറ പെർമിറ്റുകൾ അനുവദിച്ചു തുടങ്ങുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.






