റിക്രൂട്ട്‌മെന്റ് റാലികള്‍ക്ക് പുറമെ ക്യാംപസ് ഇന്റര്‍വ്യൂവും,  'അഗ്‌നിപഥ് പദ്ധതി' മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന

ന്യൂദല്‍ഹി- അഗ്‌നിപഥ് പ്രക്ഷോഭം രാജ്യവ്യാപകമായി തുടരുന്നതിനിടെ, നിയമനത്തിനുള്ള മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന. പ്രവേശനത്തിന് റിക്രൂട്ട്‌മെന്റ് റാലികള്‍ക്ക് പുറമെ ക്യാംപസ് ഇന്റര്‍വ്യൂവും നടത്തും. പതിനേഴര വയസ് മുതല്‍ 21 വരെയാണ് പ്രായപരിധിയെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കി. റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്‌നിപഥ് പദ്ധതിയുടെ വ്യവസ്ഥകള്‍ നിര്‍ബന്ധമായി പാലിക്കണം. നിയമിക്കപ്പെടുന്ന 18 വയസ്സിന് താഴെയുള്ളവര്‍ രക്ഷിതാക്കളുടെ അനുമതി പത്രം ഒപ്പിട്ട് നല്‍കണം. നാലുവര്‍ഷത്തേയ്ക്കാണ് നിയമനം. കാലാവധി കഴിഞ്ഞാല്‍ വ്യോമസേനയില്‍ സ്ഥിരം നിയമനത്തിന് അപേക്ഷിക്കുന്നതിന് മുന്‍ഗണന ലഭിക്കും. 25 ശതമാനം സീറ്റ് അഗ്‌നിവീരന്മാര്‍ക്ക് നീക്കിവെയ്ക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. എയര്‍മാന്‍ തസ്തികയിലാണ് സ്ഥിരം നിയമനം നല്‍കുക.
നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.  പതിനേഴര വയസ് മുതല്‍ 21 വരെയാണ് പ്രായപരിധി. മെഡിക്കല്‍ പരിശോധനയില്‍ യോഗ്യത നേടുന്നവരെ മാത്രമാണ് നിയമിക്കുക. വ്യോമസേന നിര്‍ദേശിക്കുന്ന ഏത് ജോലിയും നിര്‍വഹിക്കാന്‍ അഗ്‌നിവീരന്മാര്‍ തയ്യാറാവണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
 

Latest News