കണ്ണപുരത്ത് പിക്ക് അപ്പ് വാന്‍  റോഡരികിലേക്ക് പാഞ്ഞുകയറി; 2 മരണം

കണ്ണൂര്‍- കണ്ണപുരത്ത് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. റോഡ് സൈഡില്‍ നില്‍ക്കുന്നവരുടെ ദേഹത്തേക്ക് പിക്ക് അപ്പ് വാന്‍ പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. രണ്ട് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ സ്‌കൂട്ടര്‍ യാത്രക്കാരനെയും റോഡരികില്‍ നില്‍ക്കുന്ന ആളുകളെയും ഇടിക്കുകയായിരുന്നു. കണ്ണപുരത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. 
 

Latest News