റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിന്  പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരം 

ലണ്ടന്‍- ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ദോഹ ഹമദ് വിമാനത്താവളം . പാരീസില്‍ നടന്ന പാസഞ്ചര്‍ ടെര്‍മിനല്‍ എക്‌സ്‌പോയിലാണ് മികച്ച വിമാനത്താവളങ്ങള്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ദോഹ ഹമദ് വിമാനത്താവളം ഈ നേട്ടം കൈവരിക്കുന്നത്.
ലോകത്തൊട്ടാകെയുള്ള 550 വിമാനത്താവളങ്ങളില്‍ നിന്നും ഉപഭോക്താക്കളുടെ സംതൃപ്തിയും മികച്ച സേവനങ്ങളും അടിസ്ഥാനമാക്കിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. സര്‍വേയും യാത്രക്കാരുടെ വോട്ടിംഗുമാണ് തെരഞ്ഞെടുപ്പിന്റെ മറ്റു മാനദണ്ഡങ്ങള്‍.
സ്റ്റാഫ് സര്‍വീസിനും ഡൈനിങ്ങിനുമുള്ള പുരസ്‌കാരം സിംഗപ്പൂര്‍ വിമാനത്താവളത്തിനാണ്. ഫാമിലി ഫ്രണ്ട്‌ലി ഷോപ്പിങ് പുരസ്‌കാരങ്ങള്‍ ഇസ്താംബൂള്‍ വിമാനത്താവളം സ്വന്തമാക്കി. വൃത്തിക്കുള്ള പുരസ്‌കാരം ടോക്കിയോയ്ക്കും പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തിയതിനുള്ള പുരസ്‌കാരം റിയാദ് കിംഗ് ഖാലിദ് വിമാനത്താവളവും സ്വന്തമാക്കി.
 

Latest News