Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് തുണിക്കടയുടെ ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം

മലപ്പുറം- മമ്പാട് ടൗണില്‍ തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയെയും അഞ്ച് ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചക്ക് 12 നാണ് സംഭവം. ഗോഡൗണില്‍ ആരോ തൂങ്ങിമരിച്ചതായി ജീവനക്കാരില്‍ ഒരാള്‍ പോലീസിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുളള പോലീസ് സ്ഥലത്തെത്തി ഷട്ടര്‍ തുറന്നെങ്കിലും മൃതദേഹം കണ്ടില്ല. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അകത്തെ മുറിയില്‍ നിലത്ത് തുണികള്‍ കൊണ്ടുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മരിച്ചയാള്‍ മലപ്പുറം ജില്ലക്കാരനാണ്. ഇയാളുടെ മേല്‍വിലാസം പുറത്തുവിട്ടിട്ടില്ല. മൃതദേഹത്തിന് ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കും. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

 

Latest News