Sorry, you need to enable JavaScript to visit this website.

കെ. സുധാകരന്റെ സുരക്ഷ കൂട്ടി, യാത്രക്ക് പോലീസ് അകമ്പടി

കണ്ണൂര്‍- കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂരിലെ സുധാകരന്റെ വീടിന് സായുധ പോലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ യാത്രക്കും സായുധ പോലീസ് അകമ്പടിയുണ്ടാകും.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് സുധാകരന്റെ ഭാര്യാവീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സുധാകരന്റെ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സായുധ പോലീസിന്റെ സുരക്ഷ ഏര്‍പ്പെടുത്തിയത്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധത്തിന് പിന്നാലെ കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയായിരുന്നു ആക്രമണമുണ്ടയത്.  ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്.

 

Latest News