ഗോണിക്കുപ്പ ഹൈവേ കവര്‍ച്ച: എട്ടു മലയാളികള്‍ അറസ്റ്റില്‍

കല്‍പറ്റ-കര്‍ണാടകയിലെ ഗോണിക്കുപ്പയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരില്‍നിന്നു രണ്ടര ലക്ഷത്തോളം രൂപ കവര്‍ന്ന കേസില്‍ എട്ടു മലയാളികള്‍ അറസ്റ്റില്‍. തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ്(27), എസ്.ഷെറിന്‍ലാല്‍ (30), ജി.അര്‍ജുന്‍(32), തിരുവങ്ങാട് സ്വദേശി ഇ.സി.ലനേഷ് (40), ചമ്പാട് സ്വദേശി കെ.കെ.അക്ഷയ് (27), മാനന്തവാടി താഴെയങ്ങാടി സ്വദേശികളായ എം.ജംഷീര്‍ (29), സി.ജെ. ജിജോ(31) പന്ന്യന്നൂര്‍ സ്വദേശി സി.കെ.ആകാശ് (27) എന്നിവരെയാണ് വിരാജ്‌പേട്ട ഡിവൈ.എസ്.പിയും സംഘവും അറസ്റ്റുചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കാര്‍ യാത്രക്കാര്‍ കവര്‍ച്ചയ്ക്ക് ഇരയായത്. കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ ഷബിന്‍, സഹോദരന്‍ ജിതിന്‍, സുഹൃത്തുക്കളായ ഇര്‍ഷാദ്, മുര്‍ഷിദ് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഹോട്ടല്‍ തുടങ്ങുന്നതിനായി ബംഗളൂരു മഡിവാളയില്‍ കെട്ടിടം കണ്ട് നാട്ടിലേക്കു മടങ്ങുകയായിരുന്നു ഇവര്‍.

Latest News