Sorry, you need to enable JavaScript to visit this website.

കശ്മീരികള്‍ ഇന്ത്യയുടെ അടിമകളല്ലെന്ന് ഫാറൂഖ് അബ്ദുല്ല

ശ്രീനഗര്‍- കശ്മീരികള്‍ ഇന്ത്യയുടെ അടിമകളല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. കശ്മീരികളുടെ ആത്മാഭിമാനത്തേയും അന്തസ്സിനേയും രാജ്യം മാനിക്കണമെന്നും ലോക്‌സഭാംഗം കൂടിയായ അദ്ദേഹം പറഞ്ഞു. ബഹുമാനം തിരികെ നല്‍കാതെ കശ്മീരിലെ സാഹചര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടാവില്ല. സ്വര്‍ണം കൊണ്ട് റോഡുകള്‍ പണിതാല്‍ പോലും കശ്മീരികളെ വിലക്കെടുക്കാനാവില്ല. ഇന്ത്യ ജനമസ്സില്‍ ഇടംനേടേണ്ടതുണ്ട്- അതിര്‍ത്തി ജില്ലയായ പൂഞ്ചിലെ മണ്ഡിയില്‍ ഒരു പൊതുപാരിയില്‍ അദ്ദേഹം പറഞ്ഞു. 

സ്വതന്ത്ര കശമീര്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിനു ചൂറ്റും മൂന്ന് ആണവ ശക്തികളാണ്. ഇന്ത്യയക്കും ചൈനക്കും പാക്കിസ്ഥാനും ആണവായുധങ്ങളുണ്ട്. ആറ്റം ബോംബുകളുണ്ട്. ഇവര്‍ക്കിടയില്‍ സ്വാതന്ത്യം എന്നത് ഒരു പോംവഴിയല്ല. നമുക്ക് ആറ്റം ബോംബില്ല, സൈന്യമില്ല യുദ്ധ വിമാനങ്ങളുമില്ല. അല്ലാഹുവിന്റെ നാമമല്ലാതെ ഒന്നുമില്ല- അദ്ദേഹം പറഞ്ഞു. 

കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് തോക്ക് ഒരു പരിഹാരമല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജനങ്ങള്‍ അനുഭവിക്കുന്ന കെടുതികള്‍ അവസാനിപ്പിച്ച് അവരുടെ ഹൃദയത്തില്‍ ഇടം നേടണം. അതിര്‍ത്തി നിയന്ത്രണ രേഖകള്‍ സാമാധാന രേഖകളാക്കി മാറ്റി ജമ്മു കശമീരിന്റെ രണ്ടു ഭാഗത്തുമുള്ള ജനങ്ങള്‍ തമ്മില്‍ കൂടുതല്‍ ഇടപഴകളുകള്‍ക്ക് അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News