കശ്മീരിൽ  സബ് ഇൻസ്‌പെക്ടറെ ഭീകരർ  വീട്ടിൽ കയറി വെടിവെച്ചു കൊന്നു 

ശ്രീനഗർ-കശ്മീരിലെ പുൽവാമയിൽ ഭീകരർ സബ് ഇൻസ്‌പെക്ടറെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. സംഭവം നടന്നത് സമ്പൂറയിലെ പാംപോറ പ്രദേശത്താണ്. ഇവിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ നിലയിലാണ് എസ്‌ഐയുടെ മൃതദേഹം കണ്ടെത്തിയത്. 
ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. എസ്‌ഐയെ ഭീകരർ വെടിവച്ചു കൊന്നതാണെന്ന് കശ്മീർ പോലീസ് സ്ഥിരീകരിച്ചു. സബ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദ് മിർ ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. സിടിസി ലെത്‌പോറയിലെ ഐആർപി 23ാം ബറ്റാലിയനിലാണ് മിറിനെ നിയമിച്ചിരുന്നത്. 


 

Latest News