ഹൂസ്റ്റണ്‍- സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷിനേയും അദ്ദേഹത്തിന്റെ മകന്‍ ജോര്‍ജ് ഡബ്ല്യു ബുഷിനേയും സന്ദര്‍ശിച്ചു. ഹാര്‍വി ചുഴലിക്കാറ്റ് കനത്ത നാശംവിതച്ച ഹൂസ്റ്റണിലെ പ്രദേശങ്ങളും കിരിടാവകാശി സന്ദര്‍ശിച്ചു.
കഴിഞ്ഞ വര്‍ഷം ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ പ്രദേശം ശുചീകരിക്കാനും പുതിയ പാര്‍പ്പിടങ്ങള്‍ പണിയാനും സൗദി അറാംകോ യു.എസ് സ്ഥാപനത്തിലെ വളണ്ടിയര്‍മര്‍ പ്രദേശവാസികളെ സഹായിച്ചിരുന്നു.
മുഹമ്മദ് ബിന്‍ സല്‍മാരന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ യു.എസ് സന്ദര്‍ശനത്തില്‍ അദ്ദേഹം വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, വെസ്റ്റ്‌കോസ്റ്റ് എന്നിവടങ്ങളില്‍ പര്യടനം നടത്തിയിരുന്നു.