Sorry, you need to enable JavaScript to visit this website.

ഗൾഫ് യാത്രക്കാർക്ക് ജിദ്ദയിലേക്ക് ടിക്കറ്റ് ഇളവ്

ജിദ്ദ - ഗൾഫ് രാജ്യങ്ങളിൽ നിന്ന് ജിദ്ദയിലേക്ക് 30 ശതമാനം വരെ ടിക്കറ്റ് നിരക്ക് ഇളവ് പ്രഖ്യാപിച്ച് ദേശീയ വിമാന കമ്പനിയായ സൗദിയ. 
ജിദ്ദ സീസൺ പങ്കാളിയും ഔദ്യോഗിക വിമാന കമ്പനിയുമെന്നോണമാണ് സൗദി ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് സൗദിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ജിദ്ദയിലേക്ക് 30 ശതമാനം വരെ ടിക്കറ്റ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. 
ഈ മാസം 16 മുതൽ അടുത്ത മാസം 31 വരെയുള്ള കാലത്ത് യാത്ര ചെയ്യാൻ ജൂൺ 16 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഇളവ് ലഭിക്കും. 
സൗദിയ വെബ്‌സൈറ്റും ആപ്പുകളും അംഗീകൃത ട്രാവൽ ഏജൻസികളും വഴി ബുക്ക് ചെയ്ത് ഓഫർ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് സൗദിയ പറഞ്ഞു. 
ജിദ്ദ സീസൺ പരിപാടികൾ ആസ്വദിക്കാൻ സ്വദേശികൾക്കും വിദേശികൾക്കുമുള്ള പ്രോത്സാഹനമെന്നോണം നേരത്തെ സൗദിയിലെ വിവിധ നഗരങ്ങളിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകൾക്കും സൗദിയ ഓഫർ പ്രഖ്യാപിച്ചിരുന്നു.  

Latest News