അമേരിക്കയിലെ ചര്‍ച്ചില്‍ വെടിവെപ്പ്,   ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ന്യൂയോര്‍ക്ക്- അമേരിക്കയില്‍ അലബാമയിലെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റാവിയയിലെ സെന്റ് സ്റ്റീഫന്‍സ് പള്ളിയിലാണ് വെടിവെപ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആക്രമണ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാദേശിക സമയം ഇന്ന് വൈകിട്ട് 6.22നാണ് ആക്രമണുണ്ടായത്. പരിക്കേറ്റവരില്‍  ഗുരുതരാവസ്ഥയില്‍ അടുത്തുള്ള ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 40000 പേര്‍ മാത്രമുള്ള ചെറിയ പട്ടണത്തിലാണ് ദാരുണ സംഭവമുണ്ടായത്.
 

Latest News