ഉത്തരേന്ത്യയില്‍ പ്രക്ഷോഭം കനക്കുന്നു; ബിഹാറില്‍ ട്രെയിന്‍ കോച്ചുകള്‍ കത്തിച്ചു  

ന്യൂദല്‍ഹി- അഗ്‌നിപഥ് പദ്ധതിയ്‌ക്കെതിരായ ഉത്തരേന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ഇന്നും തുടരുന്നു. പ്രതിഷേധക്കാര്‍ ബിഹാറില്‍ പാസഞ്ചര്‍ ട്രെയിനിന് തീയിട്ടു. രണ്ട് കോച്ചുകളാണ് കത്തി നശിച്ചത്. സമസ്തിപൂര്‍ റെയില്‍വെ സ്‌റ്റേഷനും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. ഉത്തര്‍ പ്രദേശിലെ ബലിയ റെയില്‍വെ സ്‌റ്റേഷനിലെത്തിയ പ്രതിഷേധക്കാര്‍ ട്രെയിന്‍ അടിച്ചു തകര്‍ത്തു. റെയില്‍വെ സ്‌റ്റേഷനിലെ കടകളും ഇരിപ്പിടങ്ങളും തകര്‍ത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബലിയ പോലീസ് അറിയിച്ചു. അധികം ആക്രമണമുണ്ടാകും മുന്‍പ് പ്രതിഷേധക്കാരെ പൊലീസ് മടക്കിയയച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരെ ബിഹാറില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് യു.പിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ദല്‍ഹിയിലും ഹരിയാനയിലുമടക്കം വടക്കേ ഇന്ത്യയില്‍ വ്യാപിക്കുന്നതാണ് കാണുന്നത്.  പദ്ധതി ഇന്ത്യന്‍ ആര്‍മി ലവേഴ്‌സ് എന്ന പേരിലെല്ലാം പദ്ധതിയ്‌ക്കെതിരെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ചില രാഷ്ട്ര വിരുദ്ധ ശക്തികളാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
'അഗ്‌നിപഥ് സത്യവും മിഥ്യയും' എന്ന പേരില്‍ കേന്ദ്രത്തിന്റെ വിശദീകരണക്കുറിപ്പ്. അഗ്‌നിപഥില്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാകുമെന്നാണ് വിശദീകരണം.സായുധസേനയ്ക്ക് ചെറുപ്പത്തിന്റെ ഊര്‍ജ്ജവും വീര്യവും പകരുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.


 

Latest News