Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയ്ക്ക് നേരെ നടന്നത്  വധശ്രമം തന്നെ-  കോടിയേരി 

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുളളില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം വധശ്രമം തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം അഭിപ്രായപ്പെട്ടത്. സംഭവം നടന്നയുടന്‍ വടകരയ്ക്കടുത്ത ് പുറമേരിയില്‍ നടന്ന ചടങ്ങില്‍ പ്രസംഗിച്ച കോടിയേരി പ്രതിഷേധിക്കാന്‍ മൂന്ന് പേര്‍ വിമാനത്തില്‍ കയറിയതായും മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞെന്നും അവരെ തടയേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിയെടുത്തത് എന്നും പ്രസംഗിച്ചിരുന്നു. മുഖ്യമന്ത്രി വിമാനത്തില്‍നിന്നും ഇറങ്ങിയശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് എന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു. ഈ നിലപാട് ഇന്ന് പാര്‍ട്ടി മുഖപത്രത്തില്‍ പാര്‍ട്ടി സെക്രട്ടറി തിരുത്തിയിരിക്കുകയാണ്.
ഇ.പി ജയരാജനും സുരക്ഷാ ജീവനക്കാരും തടഞ്ഞതിനാലാണ് മുഖ്യമന്ത്രിയെ പ്രതിഷേധക്കാര്‍ക്ക് തൊടാനാകാത്തത്. ഈ മുഖ്യമന്ത്രിയെ വച്ചേക്കില്ലെന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. പോലീസും സുരക്ഷാ ഏജന്‍സികളും മുഖ്യമന്ത്രിയുടെ സുരക്ഷയൊരുക്കുമെന്നും മുഖ്യമന്ത്രിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ലെന്നും ലേഖനത്തില്‍ കോടിയേരി പറഞ്ഞു.
കണ്ണൂര്‍തിരുവനന്തപുരം വിമാനത്തില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട്  നവീന്‍ കുമാര്‍,  ഫര്‍സീന്‍ മജീദ്എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാമത് പ്രതിയായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സുനിത് നാരായണന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാള്‍ ഒളിവിലാണ്. കേസിലെ ഗൂഢാലോചനയടക്കം പുറത്തുവരുന്ന തരം അന്വേഷണം വേണമെന്നാണ് പോലീസ് മേധാവി, കേസന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലിന് നല്‍കിയ നിര്‍ദ്ദേശം.
 

Latest News