Sorry, you need to enable JavaScript to visit this website.

സ്വപ്‌ന വിളിച്ചുപറയുന്നത് നട്ടാൽ കുരുക്കാത്ത നുണകൾ-ഡോ. കെ.ടി ജലീൽ

തിരുവനന്തപുരം-തനിക്കെതിരെ ദിവസങ്ങളായി വ്യാപകമായ രീതിയിൽ കള്ളപ്രചാരണങ്ങൾ നടക്കുകയാണെന്ന് മുൻ മന്ത്രി ഡോ. കെ.ടി ജലീൽ. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള എച്ച്.ആർ.ഡി.എസുമായി സ്വപ്‌ന ആരോപണം ഉന്നയിച്ച മാധവവാര്യർക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ജലീൽ പറഞ്ഞു. മാധവവാര്യരെ തനിക്ക് നേരിട്ട് അറിയാമെന്നും ജലീൽ വ്യക്തമാക്കി. അട്ടപ്പാടിയിൽ മാധവവാര്യരുടെ ഫൗണ്ടേഷനാണ് എച്ച്.ആർ.ഡി.എസിന് വേണ്ടി വീടുകൾ വെച്ചുനൽകിയത്. എച്ച്.ആർ.ഡി.എസും മാധവവാര്യരും തമ്മിലുള്ള കേസ് വഴിതിരിച്ചുവിടാനാണ് തനിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത്. മാധവവാര്യരുമായി സുഹൃദ് ബന്ധമാണുള്ളത്. അദ്ദേഹം തന്റെ ബിനാമിയാണ് എന്ന വാദം തെറ്റാണ്. ഷാർജ സുൽത്താന് ഡി.ലിറ്റ് നൽകാനുള്ള തീരുമാനം എടുത്തത് പി.കെ അബ്ദുറബ്ബ് മന്ത്രിയായിരിക്കുന്ന സമയത്താണ്. നട്ടാൽ കുരുക്കാത്ത കള്ളങ്ങളാണ് സ്വപ്‌ന സുരേഷ് പറയുന്നത്. അവർ എന്തൊക്കെയോ വിളിച്ചുപറയുകയാണെന്നും ജലീൽ പറഞ്ഞു.
 

Latest News