തൃശൂര്‍-എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 75കാരന് 26 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും. എളനാട് സ്വദേശി കിഴക്കേക്കലം ചന്ദ്രനെയാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ വിവിധ വകുപ്പുകളിലായി 26 വര്‍ഷം കഠിന തടവിനും 1,35,000 രൂപ പിഴയടക്കുന്നതിന്നും ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി പ്രഖ്യാപിച്ച ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2018 ലാണ് കേസിനാസ്പദമായ സംഭവം. കളിക്കാന്‍ പോയിരുന്ന ബാലികയെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടു പോയാണ് പീഡിപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ.പി. അജയ് കുമാര്‍ കോടതിയില്‍ ഹാജരായി .