തിരുവനന്തപുരം- കേരളത്തില്‍ 3,419 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്ത് മാത്രം 1,072 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. ടി.പി.ആര്‍ 16.32 ശതമാനമായി ഉയര്‍ന്നു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,000 പിന്നിട്ടു.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണം കൂട്ടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കും. കരുതല്‍ ഡോസിന് 16 മുതല്‍ പ്രത്യേക യജ്ഞമെന്നും മന്ത്രി അറിയിച്ചു.






