കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലം. ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രിയുടെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതിന് വേണ്ടിയാണ് ചർച്ച നടത്തിയതെന്നും സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഷാർജ ഭരണാധികാരിയുമായി മുഖ്യമന്ത്രി ഇക്കാര്യത്തിൽ നേരിട്ട് ചർച്ച നടത്തി. 2017 സെപ്തംബറിൽ ഷാർജ ഭരണാധികാരി എത്തിയപ്പോൾ ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിലാണ് ചർച്ച നടത്തിയത്. നളിനി നെറ്റോയും എം.ശിവശങ്കറും ചർച്ചയിൽ പങ്കെടുത്തിരുന്നു. ഷാർജ ഭരണാധികാരിയുടെ എതിർപ്പാണ് ബിസിനസ് തുടങ്ങുന്നതിൽ തടസമായതെന്നും സ്വപ്‌ന പറയുന്നു. ബിരിയാണി ചെമ്പ് പരാമർശമുള്ള എം.ശിവശങ്കറിന്റെ ചാറ്റ് തന്റെ മൊബൈൽ ഫോണിലുണ്ട്. ഈ ഫോൺ എൻ.ഐ.എ പിടിച്ചെടുത്തിട്ടുണ്ടെന്നു സ്വപ്‌ന പറയുന്നു.