Sorry, you need to enable JavaScript to visit this website.

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു: 99.26 ശതമാനം വിജയം

തിരുവനന്തപുരം- കേരളത്തിൽ പത്താം ക്ലാസ് പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. 44363 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.  ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളിൽ 4,23,303 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരിൽ. വിജയ ശതമാനം ഏറ്റവും കുറഞ്ഞ ജില്ല വയനാട്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികൾ മലപ്പുറത്ത്. 

മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയവരുടെ എണ്ണത്തിൽ വൻ കുറവ് രേഖ്‌പെടുത്തി. കഴിഞ്ഞ വർഷം മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 125509 ആയിരുന്നു. എന്നാൽ ഈ വർഷം അത് 44363 ആയി കുറഞ്ഞു.

വൈകിട്ട് നാലു മുതൽ ഫലം വെബ്‌സൈറ്റുകളിൽ ലഭ്യമാകും. ഇത്തവണ ഗ്രേസ് മാർക്കില്ല. ഫോക്കസ് ഏരിയ രീതി അവലംബിച്ച് ഫോക്കസ് ഏരിയയിൽ നിന്ന് 70 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത്.


 

Latest News