മുംബൈ- ജോലി തേടി കുര്ളയിലെത്തിയ വിവാഹിതയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ബന്ധുവടക്കം നാലു പേര് അറസ്റ്റില്‍. കൊല്‍ക്കത്ത സ്വദേശിനിയായ യുവതി ബന്ധുവിനോടൊപ്പം ജോലി തേടി
മാര്‍ച്ചിലാണ് മുംബൈയിലെത്തിയതെന്ന് നെഹ്റു നഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു. ബന്ധുവും മറ്റു മൂന്ന് പേരും ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്ന് യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. അന്വേഷണം നടത്തിവരികയാണന്ന് പോലീസ് അറിയിച്ചു.






