ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ-നേപ്പാള്‍ തീരുമാനം

ന്യൂദല്‍ഹി- ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് ഇരു നേതാക്കളും നടത്തിയത്. സുരക്ഷ, വ്യാപാപം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന് ധാരണയായി. നേപ്പാളിന്റെ മുന്‍ഗണനയനുസരിച്ചുള്ള പദ്ധതികള്‍ക്ക് ഇന്ത്യ തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് മോഡി അറിയിച്ചു. നേപ്പാളിലെ ജനാധിപത്യം മെച്ചപ്പെടുത്താന്‍ ഇന്ത്യയുമായുള്ള ബന്ധം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്ന് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് പുതിയ റെയില്‍പാത നിര്‍മ്മിക്കുന്നതിനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
 

Latest News