നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണം; നിരാഹാരം തുടങ്ങിയ ആക്ടീവിസ്റ്റ് അറസ്റ്റില്‍

ഹൈദരാബാദ്- പ്രവാചക നിന്ദയെ തുടര്‍ന്ന് ബി.ജെ.പി പുറത്താക്കിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകന്‍ മീര്‍ അഹ്്മദ് അലിയെ സൗത്ത് സോണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ഫലക്‌നുമ പ്രദേശത്തെ വീട്ടില്‍ അനിശ്ചിത കാല സമരം ആരംഭിച്ച ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.


വീട്ടിലെത്തിയ പോലീസ് ഇദ്ദേഹത്തിന്റെ ഏതാനും അനുയായികളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജൂണ്‍ 15 മുതല്‍ ചാര്‍മിനാറില്‍ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇദ്ദേഹത്തിന്റെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.


നൂപുര്‍ ശര്‍മയേയും അജ്മീര്‍ ശരീഫ് ദര്‍ഗക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി എം.എല്‍.എ ടി. രാജ സിംഗിനേയും തെലങ്കാന സര്‍ക്കാര്‍ അറസ്റ്റ് ചെയ്യണമെന്നാണ് വീഡിയോ സന്ദേശത്തില്‍ മീര്‍ അഹ്മദ് അലി ആവശ്യപ്പട്ടിരുന്നത്.

 

Latest News