പ്രണയം പറഞ്ഞിട്ട് കേട്ടില്ല, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, കാമുകന്‍ റിമാന്‍ഡില്‍

മഞ്ചേരി-പതിനാറുകാരിയോട് പ്രണയം നടിച്ച് അപമര്യാദയായി പെരുമാറിയ യുവാവിനെ മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി റിമാന്‍ഡ് ചെയ്തു. കരുവാരക്കുണ്ട് കേമ്പിന്‍കുന്ന് അച്ചുതൊടിക ശ്രീജേഷി(22)നെയാണ് ജഡ്ജി കെ.ജെ ആര്‍ബി ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്ത് മഞ്ചേരി സ്പെഷല്‍ സബ്ജയിലിലേക്കയച്ചത്.  രണ്ടു വര്‍ഷത്തോളം പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ പിറകെ നടന്ന യുവാവ് ഇക്കഴിഞ്ഞ 11 ന് കുട്ടിയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. കുട്ടിയുടെ നഗ്‌നഫോട്ടോകളും വീഡിയോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പരാതിയുണ്ട്. പരാതിയെ തുടര്‍ന്ന് കരുവാരക്കുണ്ട് എസ്.ഐ അബ്ദുള്‍നാസറാണ് ജൂണ്‍ 12ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Latest News