Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡി സർക്കാർ നടത്തുന്നത് തള്ളല്ല, മഹാതള്ളലെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- നരേന്ദ്ര മോഡി സർക്കാർ വെറും തള്ളലല്ല മഹാതള്ളലാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിനെതിരെയാണ് രാഹുവലിന്റെ രൂക്ഷവിമര്‍ശനം.
അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ പ്രത്യേക ദൗത്യത്തില്‍  റിക്രൂട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിവിധ സര്‍ക്കാര്‍ വകുപ്പുകളോടും മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് ഇന്നു രാവിലെ അറിയിച്ചിരുന്നു.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്തതിന് പിന്നാലെയാണ് മോഡിയുടെ നിര്‍ദ്ദേശം.
എട്ട് വര്‍ഷം മുമ്പ്, ഓരോ വര്‍ഷവും രണ്ടു കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് യുവാക്കളെ കബളിപ്പിച്ചതെങ്കില്‍ അതേ രീതിയില്‍ ഇപ്പോള്‍ 10 ലക്ഷം സര്‍ക്കാര്‍ ജോലികളുടെ ഊഴമാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലല്ല, മറിച്ച് തൊഴിലുകളെ കുറിച്ച് 'വാര്‍ത്തകള്‍' സൃഷ്ടിക്കുന്നതിലാണ് വിദഗ്ധനെന്ന്  രാഹുല്‍ ഗാന്ധി ആരോപിച്ചു.

 

Tags

Latest News