കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ- കോഴിക്കോട് പന്തിരങ്കാവ് സ്വദേശി രാജീവൻ പുത്തലത്ത് ജിദ്ദയിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണം. ജിദ്ദയിൽ ദീർഘകാലമായി പ്രവാസിയായ രാജീവൻ സ്വകാര്യ കാർഗോ കമ്പനി ജീവനക്കാരനായിരുന്നു. കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
 

Latest News