VIDEO കരുതിക്കൂട്ടി ദേഹത്തു തട്ടി, പിന്നെ മര്‍ദനം, പ്രതികള്‍ അറസ്റ്റില്‍

റിയാദ് - തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനെ മര്‍ദിച്ച രണ്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. ക്യാഷ് കൗണ്ടറിനു സമീപം വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഘം ജീവനക്കാരനെ മര്‍ദിച്ചത്. തുടര്‍ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ക്യാഷ് കൗണ്ടറിനു സമീപം നില്‍ക്കുകയായിരുന്ന യുവാവിന്റെ ദേഹത്ത് രണ്ടംഗ സംഘം നടന്നുപോകുന്നതിനിടെ കരുതിക്കൂട്ടി കൂട്ടിയിടിക്കുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സ്ഥാപനത്തിലെ മറ്റു ജീവനക്കാരും ഉപയോക്താക്കളും ചേര്‍ന്നാണ് യുവാക്കളുടെ കൈകളില്‍ നിന്ന് ജീവനക്കാരനെ രക്ഷിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News