പ്രസാധകയുടെ പരാതി; എഴുത്തുകാരൻ സുധീഷിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്- പ്രസാധകയുടെ പരാതിയിൽ പ്രമുഖ എഴുത്തുകാരൻ വി.ആർ സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. വ്യക്തിപരമായും തൊഴിൽ പരമായും തന്നെ ജീവിക്കാൻ സുധീഷ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് കോഴിക്കോട്ടെ പ്രസാധക ഷഹ്നാസ് കഴിഞ്ഞ ദിവസം പരാതി നൽകിയത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അഭിമുഖത്തിനായി സുധീഷിനെ കണ്ടപ്പോൾ എടുത്ത ചിത്രം തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് പരാതി.
 

Latest News