ഹൈദരാബാദ്- ജൂബിലി ഹില്‍സില്‍ മേയ് 28ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പോലീസ്.
സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പ്രഥമദൃഷ്ട്യാ തെളിവുകളുടെ വിശകലനം സൂചിപ്പിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പ്രായപൂര്‍ത്തിയാകാത്ത നാല് പേരും മുതിര്‍ന്ന ഒരാളും ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കുറ്റകൃത്യം ചെയ്തത്. അവരുടെ പക്കല്‍ ഗര്‍ഭനിരോധ ഉറകളുണ്ടായിരുന്നു. എവിടെ നിന്നാണ് കോണ്ടം വാങ്ങിയതെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും എല്ലാ പ്രതികളുടെയും കോള്‍ ഡാറ്റ റെക്കോര്‍ഡുകളും ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യും.
അതിനിടെ, കൂട്ടബലാത്സംഗക്കേസിലെ പ്രതികളായ നാല് പേര്‍ക്ക് ശനിയാഴ്ച ലൈംഗിക ശേഷി പരിശോധന നടത്തിയിരുന്നു. ഒരാള്‍ക്ക് ഞായറാഴ്ച പരിശോധന നടത്തി. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് പോലീസ് പറഞ്ഞു. ജൂബിലി ഹില്‍സ് റോഡ് നമ്പര്‍ 44ല്‍ കുറ്റകൃത്യം നടന്ന സ്ഥലം പോലീസ് പുനഃസൃഷ്ടിച്ചു.
ലൈംഗികമായി ചൂഷണം ചെയ്യാന്‍ പെണ്‍കുട്ടിയുടെ സൗഹൃദ മനോഭാവം മുതലെടുത്തതായി പതികള്‍ കുറ്റസമ്മതം നടത്തി.






