Sorry, you need to enable JavaScript to visit this website.

യു.പിയിലെ ബുൾഡോസർ രാജിനെതിരെ ദൽഹിയിൽ യു.പി ഭവനുമുന്നിൽ വിദ്യാർഥി പ്രതിഷേധം

പ്രയാഗ്‌രാജ്-  യു.പി സർക്കാരിന്റെ ബുൾഡോസർ നടപടിക്കെതിരെ പ്രതിഷേധിച്ച 60-ലധികം വിദ്യാർഥികളെയും വിദ്യാർഥി യൂണിയൻ നേതാക്കളെയും യുപി ഭവന് പുറത്ത് ദൽഹി പോലീസ് തടഞ്ഞു.വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെയും വിദ്യാർഥി ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമയുടെയും പ്രയാഗ്‌രാജിലെ വീട് 'അനധികൃത'മായി തകർത്തതിനെതിരെ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (എസ്‌ഐഒ), ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, മുസ്‌ലിം സ്റ്റുഡന്റ്സ് ഫോറം, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) എന്നിവയാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

പ്രവാചക നിന്ദ നടത്തിയതിെ തുടർന്ന് ബി.ജെ.പി  സസ്‌പെൻഡ് ചെയ്ത  ദേശീയ വക്താവ് നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് യു.പിലെ പ്രയാഗ് രാജിൽ നടത്തിയ പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും മുഖ്യ സൂത്രധാരനാണെന്ന് ആരോപിച്ച് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വസതി തകർത്തത്. കനത്ത പോലീസ് സന്നാഹമുണ്ടായിട്ടും ജാമിഅ മില്ലിയ ഇസ്‌ലാമിയയിലും  പ്രതിഷേധം നടന്നു.

വിദ്യാർഥികളെ ക്യാമ്പസിലേക്ക് കടക്കുന്നത് പോലീസ് തടയാൻ ശ്രമിച്ചിരുന്നുവെങ്കിലും സി.എ.എ വിരുദ്ധ ആക്ടിവിസ്റ്റ് ലദീദ ഫർസാന ഉൾപ്പെടെയുള്ള വിദ്യാർഥികൾ ക്യാമ്പസിൽ പ്രവേശിച്ച് അലഹബാദിൽ 22 കാരിയായ അഫ്രീൻ ഫാത്തിമയുടെ വീട് അനധികൃതമായി തകർത്തതിനെതിരെയും യു.പിയിലും ജാർഖണ്ഡിലും മുസ്ലിം പ്രതിഷേധക്കാരെ പീഡിപ്പിക്കുന്നതിലും പ്രതിഷേധിച്ചു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ.

Latest News