Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

പാലക്കാട് - സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്. കറുത്ത വസ്ത്രം ധരിച്ച് കറുത്ത ബലൂണുകളുമേന്തിയാണ് സമരക്കാര്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി സമരം ഉദ്ഘാടനം ചെയ്തു. ബാരിക്കേഡ് കടന്ന് സിവില്‍ സ്റ്റേഷനകത്തേക്ക് ഇരച്ചു കയറാനായിരുന്നു സമരക്കാരുടെ ശ്രമം. ഉന്തും തള്ളും കയ്യാങ്കളിയിലെത്തിയതോടെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ബലപ്രയോഗത്തില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷസാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണമാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്.

 

 

Latest News