തിരുവനന്തപുരം- കെ.പി.സി.സി ആസ്ഥാനത്തിന് നേരെ കല്ലേറ്, ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്തു. അക്രമത്തിന് പിന്നില്‍ സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും സംഘര്‍ഷ സ്ഥിതിയാണ്. തിരുവനന്തപുരം നഗരത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇരിട്ടിയില്‍ സംഘര്‍ഷമുണ്ടായി.