VIDEO - ഇ.പിയുടെ തള്ളില്‍ പ്രതിഷേധക്കാര്‍ വീണു, മദ്യപിച്ചിരുന്നെന്ന് ജയരാജന്‍

കണ്ണൂര്‍- മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ പ്രതിഷേധമുയര്‍ത്തിയവര്‍ മദ്യപിച്ചിരുന്നതായി ഇ.പി ജയരാജന്‍. സംസാരിക്കാന്‍ കഴിയാതെ കുഴയുകയായിരുന്നു അവരെന്നും ജയരാജന്‍പറഞ്ഞു. പ്രതിഷേധമുയര്‍ത്തിയ ഇരുവരേയും  ഇ.പി ജയരാജന്‍ ശക്തമായി പിടിച്ചുതള്ളുകയും ഇവര്‍ വിമാനത്തില്‍ വീഴുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ആര്‍.സി.സിയില്‍ രോഗിയെ കാണാന്‍ പോകുകയാണെന്നാണ് ചോദ്യംചെയ്തപ്പോള്‍ ഇവര്‍ പറഞ്ഞതെന്ന് പോലീസ് അറിയിക്കുന്നത്. കറുത്ത വസ്ത്രമണിഞ്ഞ് ഇവര്‍ എത്തിയപ്പോള്‍തന്നെ സംശയം തോന്നിയിരുന്നു. എന്നാല്‍ ജയരാജന്‍ വായ പോയ കോടാലിയാണെന്നും കണ്ണാടിക്കൂട്ടിലിരുന്നാലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലായിരുന്നു പ്രതിഷേധം.

 

 

Latest News