പന്ത് കളിക്കുന്നതിനിടെ മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു 

മക്ക- മലപ്പുറം എടക്കര സ്വദേശിയായ യുവാവ് മക്കയില്‍ കുഴഞ്ഞു വീണു മരിച്ചു. കലാസാഗര്‍ മുതുകോടന്‍ മാനുഹാജിയുടെ മകന്‍ അന്‍വര്‍ സാദിഖ് (40) ആണ് മരിച്ചത്. 
സ്റ്റുഡിയോ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം പന്ത് കളിക്കുന്നതിനിടയില്‍ മൈതാനത്തു കുഴഞ്ഞു വീണ അന്‍വറിനെ മക്കയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സജ്‌ന. മക്കള്‍: അസ്‌ന, അദിനാന്‍, അജ്‌വ. മാതാവ് ഫാത്തിമ. സഹോദരന്‍ അബ്ദുറസാഖ്. ഖബറടക്കം മക്കയില്‍ നടക്കും. 

Latest News