മാങ്ങാ പറിക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

വൈക്കം- മാങ്ങാ പറിക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. വൈക്കം പള്ളിപ്രത്തുശേരി സ്വദേശി പുരുഷോത്തമന്‍ നായര്‍ (കുഞ്ഞു മണി-60 ) ആണ് മരിച്ചത്. ഇരുമ്പു തോട്ടി ഉപയോഗിച്ച് മാങ്ങപറിക്കുന്നതിനിടയില്‍ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

വൈകിട്ട് നാലരയോടെയാണ് സംഭവം. വഴിയാത്രക്കാര്‍ വൈദ്യുതി ലൈനില്‍നിന്ന് തീയാളുന്നത് കണ്ട് ഓടിക്കൂടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിച്ച് വൈദ്യുതി വിച്ഛേദിച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിഴിഞ്ഞം ചൊവ്വരയില്‍ തേങ്ങയിടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനില്‍ തട്ടി അച്ഛനും മകനും മരിച്ചിരുന്നു. അപ്പുക്കുട്ടന്‍, മകന്‍ റെനില്‍ എന്നിവരാണ് മരിച്ചത്.

 

Latest News