Sorry, you need to enable JavaScript to visit this website.

VIDEO ആയിഷ റെന്നക്ക് മലപ്പുറത്ത് പോലീസ് മര്‍ദനം

മലപ്പുറം- യു.പിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അഫ്രീന്‍ ഫാത്തിമയുടെ വീട് തകര്‍ത്തതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് പ്രകടനം നടത്തിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ആയിഷ റെന്നക്ക് ലാത്തിച്ചാര്‍ജില്‍ പരിക്ക്. ആയിഷ റെന്നയെ വലിച്ചിഴച്ച് കൊണ്ടുപോകന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
പോലീസ് നടത്തിയത് അതിക്രമമാണെന്നും കസ്റ്റഡിയിലെടുത്ത് അപമാനിച്ചുവെന്നും ആയിഷ റെന്ന പറഞ്ഞു.
2019 ല്‍ ദല്‍ഹിയില്‍ സി.എ.എ പ്രതിഷേധം നയിച്ച ആയിഷ റെന്ന ദേശീയശ്രദ്ധ പിടിച്ചപറ്റിയിരുന്നു. ജെ.എന്‍.യു ആക്ടീവിസ്റ്റ് അഫ്രീന്‍ ഫാത്തിമയുടെ പിതാവും വെല്‍ഫെയര്‍ പാര്‍ട്ടി നേതാവുമായ ജാവേദ് മുഹമ്മദിന്റെ വീട് ഇന്നു രാവിലെയാണ് യു.പി പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.
പ്രയാഗ് രാജില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ സുത്രാധാരനെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ജാവേദിനെ അറസ്റ്റ് ചെയ്തിരുന്നു.

ദേ​ശീ​യ​പാ​ത​യി​ൽ കു​ന്നു​മ്മ​ലി​ൽ സെ​ന്‍റ്​ ​ജെ​മ്മാ​സ്​ സ്കൂ​ളി​ന്​ മു​ൻ​വ​ശം​ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ ​പ്ര​ക​ട​ന​വു​മാ​യെ​ത്തി റോ​ഡി​ൽ ഇ​രി​ക്കു​ന്ന​തി​നു​മു​മ്പ്​ പോലീ​സ്​ ഇ​വ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കുകയായിരുന്നു.

ഒ​രു​മി​നി​റ്റു​പോ​ലും ​പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കാ​തെ​യാ​ണ്​ പോലീ​സ്​ അ​തി​ക്ര​മം നടത്തിയ​ത്. പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ തു​ട​രെ ലാ​ത്തി​വീ​ശി​യ പോലീ​സ്​ മർദനം ഏ​റെ നേ​രം തു​ട​ർ​ന്നു. തു​ട​ർ​ന്ന്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​വ​ർ​ത്ത​ക​രെ പോലീ​സ്​ വാ​ഹ​ന​ത്തി​ലും മർദിച്ചു. ഒ​രു​പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​ണ്​ ലാ​ത്തി പ്ര​യോ​ഗി​ച്ച് പൊ​ലീ​സ്​ ആ​ക്ര​മി​ച്ച​തെ​ന്ന്​ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.  ഫ്ര​റ്റേ​ണി​റ്റി ദേ​ശീ​യ സെ​ക്ര​ട്ട​റി ആ​യി​ഷ റെ​ന്ന, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ജ​സീം സു​ൽ​ത്താ​ൻ, വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ഹാ​ദി ഹ​സ​ൻ, മാ​ഹി​ർ എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ​ക്കു​പു​റ​മെ ഫ്ര​റ്റേ​ണി​റ്റി നേ​താ​ക്ക​ളാ​യ ബാ​സി​ത് താ​നൂ​ർ, മി​സ്അ​ബ് കോ​ട്ട​ക്ക​ൽ, റ​ബീ​ഹ്, മു​അ്മി​ൻ, ശു​ഹൈ​ബ്, ഹ​സ​നു​ൽ ബ​ന്ന, അ​ബ്ദു​ൽ സ​ലാം, സ​ഹ​ൽ ഉ​മ്മ​ത്തൂ​ർ എ​ന്നി​വ​രെ​യും പോ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​ലീ​സ് ന​ര​നാ​യാ​ട്ടി​ലും നേ​താ​ക്ക​ളു​ടെ ക​സ്റ്റ​ഡി​യി​ലും പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 10​ ഫ്ര​റ്റേ​ണി​റ്റി പ്ര​വ​ർ​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി മ​ല​പ്പു​റം പൊ​ലീ​സ്​ അ​റി​യി​ച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Maktoob (@maktoobmedia)

 

Latest News