തിരുവനന്തപുരം- പ്രതിയെ പിടിക്കാന്‍ പോയ പോലീസ് ജീപ്പില്‍ ടോറസ് ലോറിയിടിച്ച് പോലീസുകാര്‍ക്ക് നിസാര പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ന് തിരുവനന്തപുരം ബാലരാമപുരം കൊടിനട ജംഗ്ഷനിലാണ് സംഭവം.
പോത്തന്‍കോട് പോലീസ് സ്‌റ്റേഷനില്‍നിന്നു വെള്ളറടയിലേക്ക് പോയ പോലീസ് ജീപ്പിലാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ ടോറസ് ലോറി ഡിവൈഡര്‍ മറികടന്ന് ദിശമാറിയെത്തി ഇടിച്ചത്. പോത്തന്‍കോട് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ മിഥുന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ രാജീവ്, െ്രെഡവര്‍ മനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റു.
ലോറി െ്രെഡവര്‍ മദ്യപിച്ചിരുന്നതാണ് അപകടകാരണമെന്നാണ് പോലീസ് പറയുന്നത്. ജീപ്പില്‍ എയര്‍ബാഗ് ഉണ്ടായിരുന്നതിനാലാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. ലോറി െ്രെഡവര്‍ കളിയിക്കാവിള സ്വദേശി വിനയക്(24) നെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു.






