നാടെത്തി അല്ലേ എന്നു ചോദിച്ചു, പിന്നെ, ഉണരാത്ത ഉറക്കത്തിലേക്ക്

മലപ്പുറം- നാട്ടേലിക്കുള്ള യാത്രയില്‍ താനൂര്‍ സ്വദേശി ഫൈസല്‍  വിമാനത്തില്‍ വെച്ച് നാട്ടുകാര്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ നൊമ്പരമായി. മൂന്നു വര്‍ഷവും നാലു മാസവും ആയി ദുബായില്‍ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിലേക്ക് വരുന്നുണ്ടെന്ന് വീട്ടിലേക്ക് ഫോണ്‍ ചെയ്ത് അറിയിച്ചതിനെ തുടര്‍ന്ന് ഭാര്യയും മക്കളും മറ്റു ബന്ധുക്കളം എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. വീട്ടുകാരെല്ലാം എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കെയാണ് മരിച്ചുവെന്ന വാര്‍ത്ത വിമാനത്തില്‍നിന്ന് പുറത്തെത്തിയത്.
കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തിനോട്.. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ 'നമ്മുടെ നാട് എത്തി അല്ലേ' എന്ന് ചോദിച്ചിരുന്നു.  അതെ എന്ന് മറുപടി നല്‍കിയ സുഹൃത്ത്.. ലാന്‍ഡ് ചെയ്തുകൊണ്ടിരിക്കുന്ന വിമാനത്തില്‍ ഫൈസലിനെ നോക്കിയപ്പോള്‍ കണ്ണടച്ചിരിക്കുന്നതാണ് കണ്ടത്.  
അര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഫൈസല്‍ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയത്.

 

Latest News