ചാവക്കാട്- മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ചാവക്കാട് സ്വദേശിയായ 45കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളെ ആറാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്.
വിദ്യാര്‍ഥിനി സ്‌കൂളില്‍ അധ്യാപകരോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനിയില്‍നിന്ന് മൊഴിയെടുത്ത് വിവരം ചാവക്കാട് പോലീസിന് കൈമാറിയതിനെത്തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.